ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

സംഭവത്തിന് പിന്നാലെ അപ്പാർട്ട്മെന്റില്‍നിന്ന് കാണാതായ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവസമാണ് കണ്ണൂർ സ്വദേശിയായ ആരവും അസം സ്വദേശിയായ യുവതിയും ഇന്ദിരാനഗറിലെ അപ്പാർട്ട്മെന്റില്‍ മുറിയെടുത്തത്. ഇരുവരും അപ്പാർട്ട്മെന്റിലേക്ക് ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരവും മായയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. കണ്ണൂർ സ്വദേശിയായ ആരവ് ഏതാനും നാളുകളായി ബെംഗളൂരുവിലുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ സ്വദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കേരളത്തിലേക്കും ബെംഗളൂരു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക