യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം.

പാലക്കാടെ ബസ് സ്റ്റാന്റ് പരിസരത്തെ റോഡ്‌ഷോയ്ക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പി സി വിഷ്ണുനാഥ് തലകറങ്ങി വീണത്. ഉടന്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വാഹനത്തില്‍ വിഷ്ണുനാഥിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ഡലത്തില്‍ 18,724 വോട്ടുകള്‍ക്കാണ് രാഹുലിന്റെ വിജയം. ബിജെപിയുടെ സി കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക