അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ യുവതിയുടെ ടവല്‍ നൃത്തം. കൊല്‍ക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച്‌ നൃത്തം ചെയ്തത്. പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവർ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയില്‍ നിന്നുള്ള ഗാനത്തിനാണ് സന്നതി ചുവടുവെച്ചത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വലിയ ആള്‍ക്കൂട്ടം ഇന്ത്യാഗേറ്റിന് സമീപമുള്ളപ്പോഴായിരുന്നു സന്നതിയുടെ നൃത്തം. നൃത്തത്തിനിടെ യഥാർഥ ഗാനരംഗത്തിലെ കജോളിനെ അനുകരിച്ച്‌ പുറംതിരിഞ്ഞുനിന്ന് ധരിച്ചിരുന്ന ബാത് ടവ്വല്‍ തുറക്കുക കൂടി ചെയ്യുന്നുണ്ട് സന്നതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിക്കവരും സന്നതിയുടെ ടവല്‍ ഡാൻസിനെ വിമർശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസ് എവിടെ എന്നാണ് നൃത്തത്തെ വിമർശിച്ചുകൊണ്ട് ഒരാള്‍ കമന്റിട്ടത്. ഇവളെ അറസ്റ്റ് ചെയ്ത് മൂന്നുകൊല്ലം ജയിലിലിടണം എന്നായിരുന്നു മറ്റൊരു കമന്റ്. സന്നതി എല്ലാ പരിധികളും ലംഘിച്ചു, നിങ്ങള്‍ക്ക് എന്തും ചെയ്യാം, പക്ഷേ ഇത്തരമൊരു സ്മാരകത്തിന് മുന്നില്‍ അല്ല ചെയ്യേണ്ടത്, നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലേ… എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍. നേരത്തേ ദുർഗാ പൂജയ്ക്കിടെ ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ വിവാദത്തിലായ വ്യക്തിയാണ് സന്നതി. സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പമായിരുന്നു സന്നതി ചിത്രത്തിന് പോസ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക