വഴിയാത്രക്കാരെ അമ്ബരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡില്‍ രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍.

രണ്ട് വ്യത്യസ്‌ത കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ പരസ്പരം ആക്രോശിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തെരുവിലെ തര്‍ക്കത്തിനുശേഷം സ്കൂട്ടറില്‍ കയറിപോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ പിന്നിരുന്നയാളെ റോഡില്‍നിന്ന പെണ്‍കുട്ടി പിന്നോക്കം വലിച്ച്‌ താഴെയിട്ടു. സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന പെണ്‍കുട്ടിയും ചേര്‍ന്ന് പിന്നീട് കൂട്ടയടിയായിരുന്നു. കുട്ടികള്‍ പരസ്പരം അടിക്കുകയും തലമുടി വലിച്ചു പറിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താമസിയാതെ സ്ഥിതിഗതികള്‍ വഷളായി. സമീപത്തുള്ളവർ പോലീസിനെ വിളിക്കാൻ നിർബന്ധിതരായി. തൊട്ടുപിന്നാലെ പോലീസ് എത്തുകയും ചെയ്തു. പെണ്‍കുട്ടികളുടെ വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ഞെട്ടിപ്പിക്കുന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു, യുവാക്കള്‍ക്കിടയില്‍ പരസ്യമായ വഴക്കുകളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച്‌ പലരും ആശങ്ക പ്രകടിപ്പിച്ചു. രണ്ട് കോളേജ് പെണ്‍കുട്ടികളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക