മുംബൈ:വ്യാവസായിക മേഖലകളിൽ മഹാരാഷ്ട്ര വളരെക്കാലമായി മുന്നിട്ടുനിൽക്കുകയും കാർഷിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമെന്ന നിലയിൽ മഹാരാഷ്ട്ര എത്രനാൾ ഇങ്ങനെ തുടരുമെന്ന് എനിക്ക് പറയാൻ കഴിയില്ല,”ചിദംബരം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് സാമ്പത്തിക തകർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ ജിഡിപി വളർച്ചാ നിരക്ക് 2022-23ൽ 9.4 ശതമാനത്തിൽ നിന്ന് 2023-24ൽ 7.6 ശതമാനമായി കുറഞ്ഞെന്ന് ചിദംബരം സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചു പറഞ്ഞു. ഇതേ കാലയളവിൽ ധനക്കമ്മി 67,000 കോടി രൂപയിൽ നിന്ന് 1,12,000 കോടി രൂപയായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക