മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ പക്കാ ചിസ്തി ഗ്രാമത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. മുംബൈ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായായത്.ബാബ സിദ്ദിഖി വധക്കേസിൽ ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ ഫാസിൽക്ക ജില്ലയിലെ പക്കാ ചിസ്തി ഗ്രാമത്തിൽതാമസിക്കുന്ന ആകാശ്ദീപ് കരജ്‌സിംഗ് ഗിൽ (22) എന്നയാളെയാണ് പിടികൂടിയത്.
ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. ഗില്ലിന് അൻമോൽ ബിഷ്‌ണോയിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.കൂടാതെ ഇയാൾ കൊലപാതകികളെ സഹായിച്ചതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തുടർ നിയമനടപടികൾക്കായി പ്രതിയെ ട്രാൻസിറ്റ് റിമാൻഡിൽ മുംബൈയിലേക്ക് കൊണ്ടുവരും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















