കനത്ത ചൂട് താങ്ങാനാകാതെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാർട്ടി കണ്‍വെൻഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവർത്തകർ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.

അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാർത്തി ചിദംബരം വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കാർത്തി ചിദംബരം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഹമ്മദാബാദിലെ സാബർമതി നദീതീരത്ത് വെച്ചാണ് കോണ്‍ഗ്രസിന്റെ കണ്‍വെൻഷൻ നടക്കുന്നത്. മഹാത്മ ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെതിരെ ഉപ്പുസത്യാഗ്രഹം തുടങ്ങിയ സ്ഥലം കൂടിയാണ് സാബർമതി തീരം. ഇവിടെ ന്യായ്പഥ്: സങ്കല്‍പ്, സമർപണ്‍, സംഘർഷ് (നീതിയുടെ പാത: ദൃഢനിശ്ചയം, പ്രതിബദ്ധത, പോരാട്ടം) എന്ന പേരിലാണ് പാർട്ടി സമ്മേളനം നടക്കുന്നത്. ഏപ്രില്‍ ഒൻപതിന് അവസാനിക്കുന്ന കണ്‍വെൻഷന്റെ സമാപന സമ്മേളനത്തില്‍ ആയിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക