മുംബൈ: ഇന്നലെ രാത്രി 11.45 വരെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത് 61.39 ശതമാനവും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.4 ശതമാനവും ആയിരുന്നു പോളിംഗ്.

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാദിയും (എംവിഎ)തമ്മിലുള്ള കടുത്ത പോരാട്ടമാണ് മഹാരാഷ്ട്രയിലെ വോട്ടിംഗ് ശതമാനം വർധിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹായുതിയിലെ മൂന്ന് പാർട്ടികളായ ബി ജെ പി,ശിവസേന, എൻസിപി – മൊത്തം എന്നിവർ 42.71 ശതമാനം വോട്ടുകൾ നേടിയപ്പോൾ മഹാ വികാസ് അഘാഡിയിലെ മൂന്ന് പ്രധാന കക്ഷികളായ കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി എസ്പി – ഒരുമിച്ച് 43.91 ശതമാനം വോട്ട് നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3.5 ശതമാനം വോട്ടിംഗ് ശതമാനത്തിൻ്റെ കുതിച്ചുചാട്ടം തെരഞ്ഞെടുപ്പിൽ ആരു വിജയിക്കുമെന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന ഘടകമായി വന്നേക്കാം. എൻസിപിയും ശിവസേനയും നെടുകെ പിളർന്ന ഇരുമുന്നണികളിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ ഭരണം നേടുന്ന മുന്നണിയിലുള്ള വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതവും മറുവിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നവും ആയിത്തീരുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. ഇങ്ങനെ വിലയിരുത്തുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരനായിരുന്ന ശരത് പവാർ, മരുമകൻ അജിത് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബാൽ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ, ഉദ്ധവിന്റെ മകൻ ആദിത്യാ താക്കറെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൺഡേ എന്നിവരുടെ രാഷ്ട്രീയ ഭാവി തന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക