‘വാഴ’, ‘രോമാഞ്ചം’ അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികള്‍ക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നടി അനശ്വര രാജനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം സിജു ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു നല്‍കിയ ക്യാപ്ഷനാണ് വൈറലാകുന്നത്. ‘ഞങ്ങള്‍ ഒന്നിക്കുന്നു. വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല. മുഹൂർത്തം 11am… മുന്നോട്ടുള്ള യാത്രയില്‍ കൂടെയുണ്ടാകണം.’ എന്നാണ് സിജു ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ’ എന്നൊക്കെ ചോദിച്ച്‌ നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് അനശ്വരയും കമന്റ് ചെയ്തിട്ടുണ്ട്. ‘ഇത് എഐ ആണ്. വിശ്വസിക്കരുത്’ എന്നായിരുന്നു നടിയുടെ കമന്റ്. അതേസമയം, അനശ്വരയും സിജുവും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ പോസ്റ്റ് എന്നാണ് സൂചന.

നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന “വ്യസനസമേതം ബന്ധുമിത്രാദികള്‍” എന്ന ചിത്രത്തിലാണ് സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികളില്‍ അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.സംവിധായകൻ വിപിൻ ദാസ് ആണ് നിർമ്മാണം.

തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഷൈൻ സ്ക്രീൻ സിനിമയും നിർമ്മാണ പങ്കാളിയാണ്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണ, ജുനയുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളാണ്. നവാഗതനായ റഹീം അബുബേക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക