മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജിന്റെ മുംബൈ സന്ദർശനം ശ്രദ്ധേയമായി. ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ റീജിനൽ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയുണ്ടായി. മുംബൈ കോൺഗ്രസ് ഓഫീസിലെത്തി മുംബൈയിലെ കോൺഗ്രസ്‌ വക്താക്കളെയും ന്യൂനപക്ഷ സമുദായ നേതാക്കളെയും എംവിഎ സഖ്യകക്ഷികളുടെ ന്യൂനപക്ഷ പ്രതിനിധികളെ അദ്ദേഹം കാണുകയും മഹാരാഷ്ട്രയിൽ എം വി എ സർക്കാർ വന്നാലുള്ള പ്രസക്തിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

എ ഐ സി സി ജോയിന്റ് സെക്രട്ടറി അഡ്വ മാത്യു ആന്റണിയുടെ നേതൃത്വത്തിലാണ് കെ ജെ ജോർജ്ജ് മുംബൈ സന്ദർശനം ആസൂത്രണം ചെയ്യ്തത്. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ കെ ജെ ജോർജ് സന്ദർശിക്കുകയുണ്ടായി. ബാന്ദ്ര വെസ്റ്റ് അസംബ്ലിയിലെ മൗണ്ട് മേരി ബസിലിക്കയിലുള്ള വൈദികരുമായും പ്രദേശവാസികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശേഷം ബാന്ദ്ര വെസ്റ്റിൽ ആസിഫ് സക്കറിയയുമായും കൂടിക്കാഴ്ച നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാനറ്റ് ഡിസൂസയും നസീം ഖാനും ചാന്ദിവലി മണ്ഡലത്തിൽ സംഘടിപ്പിച്ച പ്രചാരണ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. കൂടാതെ ബോംബെ കാത്തലിക് സഭാ ഭാരവാഹികൾ ഫാദർ ഫ്രേസർ, ടീസ്റ്റ സെതൽവാദ്, സാൽസെറ്റ് ജനറൽ സെക്രട്ടറി കോർണൽ എന്നിവരുമായി ബാന്ദ്ര വെസ്റ്റിലുള്ള അഡ്വ മാത്യു ആന്റണിയുടെ വസതിയിൽ വെച്ചും കെം ജെ ജോർജ് ചർച്ചകൾ നടത്തി .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക