സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. സിന്‍റിയ റിബെയ്റോ ബാർബോസ (38) എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെയർ ഗീവർ ആയി ജോലി ചെയ്തുവരുന്ന ഇവരെ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നാല് കുട്ടികളുടെ അമ്മ കൂടിയായ ഇവർ പുനർവിവാഹിതയായത് സംഭവം നടക്കുന്നതിന് വെറും എട്ട് ദിവസങ്ങള്‍ മുമ്ബാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം ചെയ്തുവെന്ന് സംശയിക്കുന്ന ആളുടെ കുറ്റസമ്മതം ആണെന്ന് അവകാശപ്പെടുന്ന വീഡിയോ ഒരു പ്രാദേശിക മാധ്യമം പുറത്ത് വിട്ടു. ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂനിയർ ബാസ്റ്റോസ് സാന്‍റോസിൻ്റെ വീഡിയോ ആണ് പുറത്ത് വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറ്റസമ്മതത്തില്‍ ഇയാള്‍ പറയുന്നത് തന്നെ ചുംബിക്കാൻ വിസമ്മതിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് താൻ സഹപ്രവർത്തകയായ സ്ത്രീയെ കൊലപ്പെടുത്തിയത് എന്നാണ്. യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം ബാസ്റ്റോസ് സാന്‍റോസ് സമീപത്തെ ആളൊഴിഞ്ഞ വസ്തുവില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് റിബെയ്‌റോ ബാർബോസയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം ബാസ്റ്റോസ് സാന്‍റോസ് അയല്‍വാസിയോട് നിലം കുഴിക്കുന്നതിനുള്ള ഉപകരണം ചോദിച്ചെത്തിയിരുന്നു എന്ന് അറിഞ്ഞതോടെയാണ് പോലീസിന് ആദ്യം ഇയാളെ സംശയം തോന്നിയത്. അന്വേഷണത്തില്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് കുറ്റവാളി ഇയാളാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക