എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും.അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല. കുളമോ, കിണറോ,അഴുക്കുചാലുകളോ,കക്കൂസ് ടാങ്കുകളോ, മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല, പ്രത്യേകിച്ച്‌ കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത്.

ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോണ്‍) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിചിട്ടുള്ളത് എന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടാതില്ല. കന്നിമൂലയ്ക്ക് നേരത്തെ പറഞ്ഞ പോലെ മലീമസമായാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം,ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും,ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും,കര്‍മ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.

ഈ പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്ബോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല.

വിരാട് പുരുഷനായ വാസ്തുപുരുഷന്റെ വടക്കുകിഴക്ക് തലയും(മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത്. അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു. ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ്. വിധിപ്രകാരം ആദ്യം കുറ്റിഅടിക്കേണ്ടതും,ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക