താര ദമ്ബതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകള്‍ ആയിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി അവിടെ സ്ഥിരതാമസം ആക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ മുപ്പതുകോടിയുടെ ബംഗ്ലാവ് വാങ്ങിയത്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, കെഎല്‍ രാഹുല്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്.

ഇവിടേക്കാണ്‌ പൃഥ്വി കുടുംബസമേതം മാറിയത്. തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകള്‍ക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നല്‍കാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും കേരളം വിട്ടിരിക്കുന്നത്.

ഇതിനകം തന്നെ നിരവധി ബോളിവുഡ് സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അയ്യയിലൂടെ ആയിരുന്നു ബോളിവുഡില്‍ താരത്തിന്റെ അരങ്ങേറ്റം. കരീന കപൂർ നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ പൃഥ്വി ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുകൊണ്ട്‌ കൂടിയാണ് കൊച്ചിയില്‍ നിന്നുള്ള പൃഥ്വിയുടെയും കുടുംബത്തിന്റെയും സ്ഥലമാറ്റം.

അലംകൃതയ്ക്ക് മുംബൈയിലെ വലിയ സ്‌കൂളില്‍ അഡ്മിഷൻ ആയിക്കഴിഞ്ഞു. മുംബൈയില്‍ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയില്‍ ആണുള്ളതെന്ന് മല്ലിക സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക