കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി IHRD കോളേജ് വിദ്യാർത്ഥി അല്‍ത്താഫ് (18) ആണ് മരിച്ചത്. അല്‍ത്താഫിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെഹാൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവർ അറസ്റ്റിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക