കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് ഒരു സംഘം ഗുണ്ടകള്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാൻ പദ്ധതി ഇട്ടത്.ഓഫീസ് തുറക്കുന്നതിനു മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേർന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ആയിരുന്നു സംഭവം.

യോഗത്തിന് തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങള്‍ അതീവ രഹസ്യമായി പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ ശ്രീ രാജരാജേശ്വരി അധോലോകം ഗുണ്ടാ അസോസിയേഷൻ എന്ന പേരില്‍ ഓഫീസ് റെഡിയായിട്ടുണ്ടെന്ന് പറയുന്നുണ്ട്. ദൃശ്യങ്ങളില്‍ ഇവർ ഒത്തുകൂടി നൃത്തം ചെയ്യുന്നതും വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സംഘം ചേർന്നവർ കൊടും ക്രിമിനലുകളാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഈസ്റ്റ് പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തു. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക