കോഴി വിഭവങ്ങള്‍ ഇഷ്ടമുള്ളവർ ധാരാളമാണ്, മുട്ടയ്‌ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി.

ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ വില തന്നെ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വില കൂടിയ കോഴിയെപ്പറ്റി കേട്ടിട്ടുണ്ടോ. അയാം സെമാനി എന്ന കോഴി ഇനമാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി. കറുത്ത നിറമുള്ള ഈ പക്ഷിക്ക് ഫൈബ്രോമെലനോസിസ് എന്ന് വിളിക്കുന്ന ഒരു അപൂർവ അവസ്ഥയുണ്ട്. ഇത് തന്നെയാണ് ഇവയുടെ ഉയർന്ന വിലയുടെ കാരണവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്തോനേഷ്യയില്‍ നിന്നുള്ള അപൂർവയിനം കോഴിയാണ് അയം സെമാനി . ഹൈപ്പർപിഗ്മെൻ്റേഷൻ (ഫൈബ്രോമെലനോസിസ്) ഉണ്ടാക്കുന്ന ഒരു പ്രധാന ജീൻ അവയിലുണ്ട്. അതിനാല്‍ തൂവലുകള്‍, കൊക്ക് , മാംസം, അസ്ഥി, ആന്തരിക അവയവങ്ങള്‍ എന്നിങ്ങനെ ഈ കോഴിയുടെ എല്ലാ ഭാഗങ്ങളും കറുത്ത് ഇരിക്കുന്നു. മറ്റ് കോഴികളെ അപേക്ഷിച്ച്‌ അവയുടെ തുടകള്‍ക്ക് പേശികള്‍ കൂടുതലുമാണ്. കറുപ്പ് നിറം മറ്റ് കോഴി ഇനങ്ങളെ അപേക്ഷിച്ച്‌ മെലറ്റോണിന്റെ 10 ഇരട്ടിയാണ്. ഇവയുടെ മുട്ടകള്‍ക്ക് 12 ഡോളർ മുതല്‍ 45 ഡോളർ വരെയാണ്(1000 രൂപയ്‌ക്ക് മുകളില്‍) വില.

കോഴിയുടെ വലിപ്പവും ആരോഗ്യവും അനുസരിച്ച്‌ വില വ്യത്യാസപ്പെടും ഒരു കോഴിക്ക് $2,500 മുതല്‍ $6,000 വരെ( ഏകദേശം 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം) വില വരും. ഫൈബ്രോമെലനോസിസ് എന്നറിയപ്പെടുന്ന ജനിതക അവസ്ഥ മൂലമുണ്ടാകുന്ന ടിഷ്യൂകളുടെ അധിക പിഗ്മെൻ്റേഷന്റെ ഫലമായാണ് പക്ഷികളുടെ കറുപ്പ് നിറം ഉണ്ടാകുന്നത് . സില്‍ക്കി പോലെയുള്ള കറുപ്പ് അല്ലെങ്കില്‍ നീല തൊലിയുള്ള മറ്റ് ചില കോഴി ഇനങ്ങളിലും ഫൈബ്രോമെലനോസിസ് കാണപ്പെടുന്നു.

അയം സെമാനി കോഴികള്‍ക്ക് 2-2.5 കിലോഗ്രാം മുതല്‍ 3 കിലോ ഗ്രാം വരെ ഭാരമുണ്ട്. പിടക്കോഴികള്‍ ചായം പൂശിയതോ ക്രീം നിറമുള്ളതോ ആയ മുട്ടകള്‍ ഇടുന്നു. മുട്ടകളുടെ ശരാശരി ഭാരം 45 ഗ്രാം ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക