നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തില്‍ കേസെടുക്കാൻ പര്യാപ്തമായ രേഖകള്‍ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്.

രേഖകളോ പ്രസംഗത്തിന്റെ പകർപ്പോ ഹാജരാക്കിയാല്‍ നിയമപദേശം തേടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം അനൂപിനെ ചേലക്കര പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സിപിഎം പരാതി നല്‍കാത്തതിനാലാണ് താൻ പരാതി നല്‍കിയത് എന്നാണ് സംഭവത്തില്‍ അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക