എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

ദിവ്യയുടെ മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട കോടതി മുറിക്കുള്ളിൽ ചൂടേറിയ വാദമാണ് നടന്നത്. പ്രതിഭാഗം പ്രധാനമായും ഉന്നയിച്ചത് കണ്ണൂർ കളക്ടർ പോലീസിനെ നൽകിയ മൊഴിയിലെ വിവരങ്ങളാണ്. ഇത് പ്രകാരം യാത്രയയപ്പ് യോഗത്തിൽ അവഹേളിക്കപ്പെട്ടതിനുശേഷം കളക്ടറുടെ മുറിയിലെത്തിയ എഡിഎം നവീൻ ബാബു തനിക്ക് തെറ്റുപറ്റിയതായി കളക്ടറോട് സൂചിപ്പിച്ചതായി വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മൊഴി വലിയ വിവാദമായിട്ടുണ്ട് കാരണം സിപിഎം നേതാവിനെ രക്ഷിക്കുവാൻ കളക്ടർ കള്ളമൊഴി കൊടുക്കുകയാണ് എന്ന വാദമാണ് നിരവധിപേർ ഉന്നയിക്കുന്നത്. മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനുമുമ്പ് ഒരിക്കലും കളക്ടർ ഇത്തരം ഒരു കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ന് നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ വേളയിൽ ബിജെപി നേതാവ് പിസി ജോർജ് കളക്ടർക്കെതിരെ രൂക്ഷമായ അവഹേളനം ആണ് നടത്തിയത്. കളക്ടറുടെ തന്തയ്ക്ക് വിളിച്ചും, പല്ലടിച്ചു കൊഴിക്കണം എന്ന് ആഹ്വാനം ചെയ്തുമായിരുന്നു ജോർജിൻറെ അധിക്ഷേപ പരാമർശങ്ങൾ. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക