ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ് സ്കൈ ഡൈനിങ് പേടകം താഴെയിറക്കാനാവാതെ കുടുങ്ങാൻ കാരണമായത്. മൂന്ന് മണിക്കൂറോളമാണ് ആളുകള്‍ അപകടകരമായ അവസ്ഥയില്‍ പേടകത്തില്‍ കഴിഞ്ഞത്.
പേടകം താഴെയിറക്കാൻ ക്രെയിൻ ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വടം ഉപയോഗിച്ച് സാഹസികമായാണ് ഓരോരുത്തരെയും സുരക്ഷിതമായി താഴെയെത്തിച്ചത്.സുരക്ഷിതത്വം ഉറപ്പാക്കാൻ ആദ്യം രക്ഷപ്പെടുത്തിയത് കുട്ടികളെയാണ്. അപകടത്തെ തുടർന്ന് ഏറെ വൈകിയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചതെന്നും, മാത്രമല്ല ഈ സ്കൈ ഡൈനിങ് കേന്ദ്രം വേണ്ടത്ര സുരക്ഷാ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
രക്ഷാപ്രവർത്തനം – വീഡിയോ ചുവടെ

















