കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം നല്‍കുന്നതിനായി 1.61 കോടി രൂപയാണ് പിണറായി സർക്കാർ ചെലവഴിച്ചത്. ശമ്ബളവും, പെൻഷനുകള്‍, ബില്ലുകളിലെ തീർപ്പാക്കല്‍ എന്നിവയ്‌ക്കായി പണമില്ലെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം പറയുന്നതിനിടെയാണ് അനാവശ്യ ചെലവുകള്‍ തുടരുന്നത്.

പത്രത്തില്‍ പരസ്യം നല്‍കുന്നതിനായി 1.27 കോടി രൂപയും, തീയേറ്റർ പ്രമോഷനുകള്‍ക്ക് 19 ലക്ഷവും, സോഷ്യല്‍മീഡിയ ക്യാമ്ബെയ്‌നുകള്‍ക്കായി 6.87 ലക്ഷവും, ടെംപററി സൈനേജുകള്‍ക്ക് 6.87 രൂപയും, ബ്രോഷറുകള്‍ അച്ചടിക്കാൻ 1.03 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. പിണറായി സർക്കാരിന്റെ നേട്ടമെന്ന രീതിയിലാണ് ഈ പ്രചാരണം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഈ ചെലവുകള്‍ ധൂർത്താണെന്നുമുള്ള വിമർശനവും ഇതോടെ ശക്തമായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ ട്രഷറി നിയന്ത്രണം ഉള്‍പ്പെടെ സർക്കാർ നടപ്പാക്കുന്നുണ്ട്. ചെറിയ പണമിടപാടുകള്‍ക്ക് പോലും ഇപ്പോള്‍ വലിയ കാലതാമസം ഉണ്ടാകുന്ന സാഹചര്യമാണ് ഉള്ളത്. പദ്ധതി ഫണ്ടുകള്‍ 50 ശതമാനം വെട്ടിക്കുറയ്‌ക്കാനുള്‍പ്പെടെ സർക്കാർ തീരുമാനിച്ചിരുന്നു. വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യമാകുന്നതിലും ഇതോടെ കുറവ് വരുന്നുണ്ട്.

10 കോടിയിലധികം ചെലവ് വരുന്ന എല്ലാ പ്രോജക്ടുകളെ കുറിച്ച്‌ അടുത്തിടെ അവലോകന യോഗം നടത്തിയിരുന്നു. സാമ്ബത്തിക പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവശ്യസേവനങ്ങള്‍ക്ക് പോലും ആവശ്യത്തിന് പണം തികയാത്ത ഘട്ടത്തില്‍ സർക്കാർ പിആർ പരിപാടിക്ക് വേണ്ടി എന്തിനാണ് ഇത്രത്തോളം പണം ചെലവഴിക്കുന്നത് എന്ന ചോദ്യവും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക