സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ കൊഴിഞ്ഞാമ്ബാറയില്‍ സി.പി.എം പ്രവർത്തക കണ്‍വെൻഷൻ. കൊഴിഞ്ഞാമ്ബാറ മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തില്‍ നടന്ന കണ്‍വെൻഷനിലാണ് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

പാർട്ടിയില്‍ കാലങ്ങളായി സജീവമായി പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് വന്ന ആളുകള്‍ക്ക് അനർഹമായി പരിഗണന നല്‍കുന്നുവെന്നും സതീഷ് ആരോപിച്ചു. ജില്ലാ സെക്രട്ടറി ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും ആണ് പ്രവർത്തകരോട് പെരുമാറുന്നത്. വർഷങ്ങളായി പാർട്ടിയുടെ അടിത്തട്ടില്‍ പ്രവർത്തിക്കുന്നവരെ അടിമകളായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്. കൊഴിഞ്ഞാമ്ബാറ ലോക്കല്‍ കമ്മിറ്റി രണ്ടിലെ 35 അംഗ ബ്രാഞ്ച് സെക്രട്ടറിമാരില്‍ 28 പേർ യോഗത്തില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
‘പറയുന്നത് കേട്ടോളമെന്ന് അടിച്ചേൽപ്പിച്ചാൽ പോയി പണിനോക്കാൻ പറയും’

‘പറയുന്നത് കേട്ടോളമെന്ന് അടിച്ചേൽപ്പിച്ചാൽ പോയി പണിനോക്കാൻ പറയും..’ കോൺഗ്രസിൽ നിന്ന് വന്നയാളെ ലോക്കൽ സെക്രട്ടറിയാക്കി, പാലക്കാട് CPM ൽ ഭിന്നത രൂക്ഷം, കൊഴിഞ്ഞാമ്പാറയിൽ വിമത കണ്‍വെൻഷൻ | Palakkad | CPM |

Posted by MediaoneTV on Tuesday, October 29, 2024

ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ പാർട്ടി സംസ്ഥാന ഘടകത്തിന് നിരവധി തവണ പരാതി നല്‍കിയിരുന്നു. ഇത് സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലാണെന്നും സതീഷ് പറഞ്ഞു. പാർട്ടി സംഘടന രീതിയ്ക്ക് വിരുദ്ധമായി തെറ്റായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പാർട്ടി സംവിധാനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്ന അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും സാധാരണ പ്രവർത്തകരോട് ഇടപെടുന്നത് അംഗീകരിക്കാൻ ആവില്ല.

കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ സാധിക്കില്ല പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്‌ പ്രവർത്തിക്കുമെന്നും സതീഷ് കൂട്ടിച്ചേർത്തു. സ്വകാര്യ കണ്‍വെൻഷൻ സെന്ററില്‍ നടന്ന പരിപാടിയില്‍ 500 ഓളം പേർ പങ്കെടുത്തു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ പ്രതിയാക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും സതീഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക