സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ.

സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി പ്രസിഡന്റിന് അയച്ച കത്താണ് സന്ദീപ് വാര്യർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇരട്ടത്താപ്പ് പുറത്തുവന്നതോടെ നാണം കെട്ടിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“കഴിഞ്ഞ ദിവസം ചാനല്‍ ചർച്ചയില്‍ സിപിഎം പ്രതിനിധി ഒരു വെല്ലുവിളി നടത്തിയിരുന്നു . 1991 മുതല്‍ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോള്‍ ബിജെപി പിന്തുണ അഭ്യർത്ഥിച്ച്‌ കത്തു നല്‍കിയിരുന്നതായി ഞാൻ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്നും കത്തുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അങ്ങനെ കത്ത് പുറത്ത് വിട്ടാല്‍ സന്ദീപ് വാര്യർ പറയുന്ന എന്തു പണി വേണമെങ്കിലും ചെയ്യാമെന്നും എം ബി രാജേഷിന്റെ അളിയൻ കൂടിയായ സിപിഎം നേതാവ് നിതിൻ കണിചേരി വെല്ലുവിളിക്കുകയുണ്ടായി”.

“വെല്ലുവിളി ഏറ്റെടുത്ത് 1991 ല്‍ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് നല്‍കിയ കത്ത് പുറത്തുവിടുന്നു. പറഞ്ഞ വാക്ക് പാലിക്കുമെങ്കില്‍ നിതിൻ കണിചേരി സിപിഎമ്മില്‍ നിന്ന് രാജിവച്ച്‌ ഞങ്ങളോടൊപ്പം അണിചേരണം”-എന്ന സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക