എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ ദിവ്യ തള്ളി എന്നാണ് അറിയാൻ കഴിയുന്നത്. ഇരിണാവിലെ വീട്ടില്‍ നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ന് രാവിലെ വീട്ടില്‍ എത്തിയ ശേഷമാണ് മറ്റൊരിടത്തേക്ക് ഇവർ മാറിയത്.

അന്വേഷണസംഘത്തിന് മുന്നില്‍ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ വിധി വന്നതിന് ശേഷമായിരിക്കും ദിവ്യ പോലീസിന് മുന്നില്‍ എത്തുകയെന്നാണ് സൂചന. നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം കണ്ണൂർ ജില്ലാ ഘടകത്തിനും മുകളിൽ പിടിപാടുള്ള പാർട്ടിയിലെ ഉന്നതർ തന്നെയാണ് പി പി ദിവ്യയെ സംരക്ഷിക്കുന്നതെന്നും സൂചനയുണ്ട്. ചില സിപിഎം പ്രമുഖരുടെ ബിനാമി സ്വത്തു സംവാദന ശൃംഖലയിലെ നിർണായക കണ്ണിയാണ് പി പി ദിവ്യ. കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ പല നിർമ്മാണ പ്രവർത്തനങ്ങളുടെയും കുത്തക പി പി ദിവ്യയുടെ ബിനാമി എന്ന് സംശയിക്കുന്ന ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കമ്പനിക്കാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസില്‍ യോഗം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്. ബാബുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.

പെട്രോള്‍ പമ്ബിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ അദ്ദേഹത്തിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണം.പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക