നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മുകേഷ് വടക്കാഞ്ചേരി സ്‌റ്റേഷനില്‍ എത്തിയത്.

പ്രത്യേക അന്വേഷണ സംഗത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്‌റ്റേഷനിലെത്തിയാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിന്നാലെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധനയും നടത്തി. മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ വിട്ടയക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി മുകേഷ് മടങ്ങുകയും ചെയ്തു. ഈ വവിരങ്ങളൊന്നും പുറത്തുപോകരുതെന്ന് പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ ഇതേ നടിയുടെ പരാതിയില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിന്റെ ചോദ്യം ചെയ്യൽ വലിയ വാര്‍ത്തയായിരുന്നു. ഇതൊഴിവാക്കാനാണ് പോലീസ് തലപ്പത്ത് നിന്ന് തന്നെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇത് സിപിഎം നേതാക്കള്‍ക്ക് മാത്രം ലഭിക്കുന്ന സംരക്ഷണമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക