എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തിനശിച്ചു.

രണ്ട് സ്ത്രീകളേയടക്കം മൂന്ന് പേരേയും ഗുരുതരാവസ്ഥയില്‍ ലേക് ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. മാടവന സിഗ്നലിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. അരൂർ ഭാഗത്ത് നിന്ന് വൈറ്റില ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് തട്ടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയില്‍ വന്ന ബൈക്കിലേക്ക് ഇടിച്ചു. ഈ ബൈക്കാണ് കത്തി നശിച്ചത്. ഇതേ ബൈക്കില്‍ സഞ്ചരിച്ച യാത്രികനും സ്കൂട്ടറിലെ യാത്രക്കാരായ സ്ത്രീയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബൈക്കിന്റെ പെട്രോള്‍ടാങ്കടക്കം പൂർണമായും കത്തി നശിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് തീ കെടുത്തിയത്. അതേസമയം ആദ്യം സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിർത്താതെ പോയി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച സനിലയുടെ ഭർത്താവ് കലജൻ, ഒരു മകനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക