എറണാകുളം കടവന്ത്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഡ്രീംസ് റെസിഡൻസി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുമാസമായി ഇവർ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഡ്രീം റെസിഡൻസി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാർഥികളടക്കമുള്ളവർ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. 102, 103 റൂം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇടപാടുകാരെ എത്തിക്കാൻ യൂബർ സംവിധാനവും ഇവർ ഒരുക്കിയിരുന്നു.
1000-1500 വരെ തുക ഇടപാടിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാർഥികള്‍ മുതല്‍ പ്രായമായവർ വരെ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് കടവന്ത്ര പോലീസ് വ്യക്തമാക്കി.

















