നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍.

2024 ജൂണ്‍ മാസം ആറിനാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വിവാഹം കഴിഞ്ഞത്. കല്യാണ സമയത്ത് പത്തുപവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. കല്യാണത്തിനു ശേഷം ഇരുവരും വിട്‌ളയിലെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ വീട്ടില്‍വച്ച്‌ ആരോടും സംസാരിക്കാനോ പുറത്തുപോകാനോ സമ്മതിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. രാത്രിയും പകലും മുഴുവന്‍ വീട്ടിനകത്താക്കി വാതില്‍ പുറത്തു നിന്നു കുറ്റിയിടുകയായിരുന്നുവെന്നു എഫ്.ഐ.ആറില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രിയില്‍ നാല് പ്രാവശ്യത്തിലധികം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും സമ്മതിക്കാത്ത സമയങ്ങളില്‍ ഫോണ്‍ ഉപയോഗിച്ച്‌ അടിക്കുകയും കുത്തുകയും ചെയ്ത് നേരം പുലരും വരെ മതപ്രഭാഷണം കേള്‍പ്പിച്ച്‌ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിക്കുക പതിവായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പരാതിക്കാരിയുടെ നഗ്നഫോട്ടോയും വീഡിയോകളും പ്രതി ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക