ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.

നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ ബാല്‍ക്കണിയില്‍ യുവാവ് തങ്ങിനില്‍ക്കുകയായിരുന്നു.തുടർന്ന് ആളുകളെത്തി യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് ചാടിയതോടെ ബാല്‍ക്കണിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകണ്ട താമസക്കാർ ഉടൻ ഓടിയെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്ക് ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക