വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പുള്ളിപ്പുലിയിറങ്ങിയത്. പരിക്കേറ്റവരില്‍ ഒരു യുവാവിന്‍റെയും യുവതിയുടെയും പരിക്ക് ഗുരുതരമാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പുള്ളിപ്പുലി ആക്രമിക്കുമ്ബോള്‍ സ്ഥലത്ത് 60ഓളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു. 23കാരനെയാണ് പുള്ളിപ്പുലി ആദ്യം ആക്രമിച്ചത്. യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. പിന്നീട് യുവതിയുടെ തലയില്‍ കടിയേറ്റു. തലയോട്ടിക്കടക്കം പരിക്കുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















