ഭോപ്പാൽ : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടത്തുന്ന മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം മൂന്നു ദിവസങ്ങളായി ഭോപ്പാലിലെ ഹേമ സ്കൂളുകളിൽ നടന്നു. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ ചെയർമാൻ ഒ. ഡി. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുട്ടികളുടെ മലയാളം ക്ലബ്ബിന്റെ ഉദ്‌ഘാടനം മുഖ്യാഥിതിയും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു.

കുട്ടികളുടെ മലയാളം ക്ലബ്ബിൽ മലയാളി കുട്ടികൾക്ക് പുറമെ മലയാളികളല്ലാത്തവരും തദ്ദേശവാസികളുമായ 500 കുട്ടികൾ ഇത്തവണ മലയാളം പഠിക്കാൻ ചേർന്നു. അധ്യാപകരെ ആദരിക്കലും തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.

വിശിഷ്ട അതിഥികളായി ബാബു തോമസ്, ജി. തുളസീധരൻ, എസ് ഗോപകുമാർ, പിടി ദിനേശൻ, കെ. ആർ. മനോജ് കുമാർ, എസ്. പ്രകാശൻ, അതിഥി തിവാരി, കിഷോർ പിള്ളൈ, ബാബു ആന്റണി, ഫിലിപ് എന്നിവർ പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരനും മലയാളം മിഷൻ്റെ റേഡിയോ മലയാളം പ്രൊജക്ട് ഹെഡുമായ ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഭോപ്പാലിലെ ഹേമ സ്ക്കൂളിലും സിയോറിലെ സെൻ്റ് മേരീസ് സ്ക്കൂളിലുമാണ് പുതിയ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്.

















