മധ്യപ്രദേശിലെ ഉജ്ജയിനില്‍ പശുവിനെ കശാപ്പ് ചെയ്യാൻ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്’ എന്ന് വിളിപ്പിച്ച്‌ നഗരമധ്യത്തിലൂടെ നടത്തി പൊലീസ്.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കംനടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ‘പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്’ എന്ന് വിളിപ്പിച്ച്‌ ഘടിയ ടൗണിലൂടെ നടത്തുകയായിരുന്നു. ഇതിനിടെ ലാത്തി ഉപയോഗിച്ച്‌ ക്രൂരമായി മർദിക്കുന്നുമുണ്ട്. അടിയേറ്റ് ഇവരിലൊരാള്‍ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ തുടർന്ന് പൊലീസിനെ ബജ്രംഗ്ദളിന്‍റെയും വി.എച്ച്‌.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക