കാമുകിയോടൊപ്പം കണ്ട ഭർത്താവിനെ വഴിയില്‍ തടഞ്ഞു നിർത്തി ഭാര്യ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ആഘോഷമായ കർവാചൗത്ത് പ്രമാണിച്ച്‌ ഇയാള്‍ കാമുകിയുമായി സാധനങ്ങള്‍ വാങ്ങാൻ പോയപ്പോഴാണ് ഭാര്യ കണ്ടത്.ഇരുവരും ഷോപ്പിംഗ് നടത്തുന്നത് കണ്ട യുവതി നടുറോഡില്‍ പരസ്യമായി തടഞ്ഞുനിർത്തുകയായിരുന്നു.

ശാന്തമായി ആരംഭിച്ച ആഘോഷ ഒരുക്കങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വഴക്കിലും കയ്യാങ്കളിയിലും കലാശിച്ചത്. അർബൻ അഡ്മിനിസ്‌ട്രേഷൻ വകുപ്പിലെ ജീവനക്കാരനായ സന്ദീപ് ഷാമിയാണ് വഴക്കിട്ട യുവതിയുടെ ഭർത്താവെന്നാണ് വിവരം.വഴക്ക് രൂക്ഷമായതോടെ ആളുകള്‍ കൂട്ടംകൂടി. പലരും സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യ ഭർത്താവിനെയും കാമുകിയെയും പിടിച്ചുനിർത്തി ദേഷ്യത്തില്‍ അലറുന്നതും വീഡിയോയില്‍ കാണാം. ഭർത്താവ് കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞാൻ നിങ്ങളുടെ കൊച്ചുങ്ങളുടെ അമ്മയാണെന്ന് ഭാര്യ ഉച്ചത്തില്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.ആള് കൂടിയപ്പോള്‍ കാമുകി യുവാവിന്റെ പിന്നിലായി അസ്വസ്ഥതയോടെ നില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ മദ്ധ്യവയസ്ക്കൻ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഘർഷം വർദ്ധിക്കുന്നതിനിടെ കാമുകിയുടെ ദേഹത്ത് നിന്ന് വിടാൻ ഭർത്താവ് ഭാര്യയോട് പറയുന്നതും വീഡിയോയുടെ അവസാന ഭാഗത്തുണ്ട്. ഏകദേശം അര മണിക്കൂറോളമാണ് വഴക്ക് നീണ്ടുനിന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക