ആലുവ ചുണങ്ങംവേലിയില്‍ ജിം ട്രെയിനറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയ ആയുധം കൊണ്ട് സാബിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെ തൃശൂർ ചെമ്ബൂച്ചിറയില്‍ നിന്നും പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാമ്ബത്തിക തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിശീലകനെ രണ്ടു മാസം മുൻപ് സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക