കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.

വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമത്തിൻ്റെ പിൻബലത്തില്‍ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണില്‍ നിലനില്‍പ്പിനായി പോരാടുന്ന ചെറായി – മുനമ്ബം നിവാസികളുടെ രോദനം കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ പരിഗണിക്കാത്തത് പക്ഷപാതപരവും അപലപനീയവുമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തില്‍ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലിൻ്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പ്രൊഫ. ഡോ റൂബിള്‍ രാജ് ഉദ്ഘാടനം ചെയ്തു അഡ്വ. ഡെന്നിസ് ജോസഫ് വിഷയാവതരണം നടത്തി. അതിരൂപതാ പി.ആർ.ഒ. അഡ്വ.ജോജി ചിറയില്‍ മോഡറേറ്ററായിരുന്നു സെർജി ആൻ്റണി, ബിജു സെബാസ്റ്റ്യൻ, ജോബി പ്രാക്കുഴി, ഡോ.ജാൻസിൻ ജോസഫ്, അഡ്വ. ജോർജ് വർഗീസ് കോടിക്കല്‍, റെജി ചാവറ, ടോം ജോസഫ്, ആൻ്റണി എം.എ, അമല്‍ സിറിയക്, ജോയല്‍ ജോണ്‍ റോയി എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക