പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനാനുള്ള സാധ്യതയേറി.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രനെന്ന പേരിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച്‌ നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. അതിനാലാണ് സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ പേരായിരുന്നു മണ്ഡലത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ നഗരസഭയ്ക്കുള്ളിലെ ചില സമവാക്യങ്ങളില്‍ മാറ്റം സംഭവിക്കാമെന്ന വിലയിരുത്തലിലാണ് കൃഷ്ണകുമാറിനെ മാറ്റി സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാം എന്ന ആലോചനയിലേക്കെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക