പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി.

യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്. പന്തളം ജംഗ്ഷനില്‍ കോണ്‍ഗ്രസ് നേതാവായ ആന്‍റോ ആന്‍റണി എംപിയുടെ വാഹനം തട്ടിയ കാറില്‍ നിന്നുമാണ് നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം ജംഗ്ഷനില്‍ വച്ചാണ് എംപിയുടെ വാഹനം സിഗ്നല്‍ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറില്‍ തട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ വണ്ടിയില്‍ ഉണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയതോതില്‍ ബഹളം വെച്ചു. പെരുമാറ്റത്തിലെ പന്തികേട് തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ വന്ന കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാർ തട്ടിയതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്നലില്‍ ഉണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തി. പൊലീസുമായി തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക