കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. ഇതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെ ഇരുത്താന്‍ പാര്‍ട്ടിയില്‍ ആലോചന തുടങ്ങിയത്.
എകെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ഉമ്മന്‍ചാണ്ടി അന്തരിക്കുകയും ചെയ്തതോടെ തലപ്പൊക്കമുളള ഒരു ക്രിസ്ത്യന്‍ നേതാവ് കോണ്‍ഗ്രസിനില്ല. ആ പ്രതിസന്ധിക്കാണ് കെപിസിസി പ്രസിഡന്റായി ഒരാളെ ഇരുത്തി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവസാനഘട്ടത്തില്‍ ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല് ഇപ്പൊൾ ആന്റോ ആന്റണിയുടെ പേര് ഹൈക്കമാൻഡ് ഏറെക്കുറേ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കി.
ക്രൈസ്തവര്‍ക്കിടയില്‍ സ്വധീനം ഉറപ്പിക്കാന്‍ ബിജെപി സജീവ ശ്രമം നടക്കുന്നുണ്ട്. ഇതിനായി കാസ പോലുളള സംഘടനകളെ സജീവമായി രംഗത്തിറക്കുന്നുമുണ്ട്. ക്രിസംഘികളുടെ ഈ പ്രകടനം തന്നെയാണ് കോണ്‍ഗ്രസിനേയും ആശങ്കയിലാക്കിയത്. തങ്ങളുടെ പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍ വഴിമാറുന്നതിലെ അപകടം ഒഴിവാക്കാനാണ് ശ്രമം. ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.
ഉറഞ്ഞുതുള്ളി കാസയും ക്രിസംഘികളും
കോൺഗ്രസിന്റെ തന്ത്രം തിരിച്ചറിഞ്ഞ ക്രിസംഘികൾ പ്രത്യേകിച്ച് കാസ പോലുള്ള സംഘടനകളുടെ വക്താക്കൾ ആന്റോ ആൻറണിക്കെതിരെ കടുത്ത അധിക്ഷേപങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് മുസ്ലിം ന്യൂനപക്ഷത്തിന് അടിയറവ് പറഞ്ഞവരാണെന്ന് തങ്ങളുടെ പ്രധാന പ്രചാരണത്തിന്റെ വിശ്വാസ്യത തന്നെ ആന്റോ അധ്യക്ഷനായാൽ ഇല്ലാതാകുമെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതിനാൽ ആന്റോ ആൻറണി എന്ന നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുവാനുള്ള തത്രപ്പാടിലാണ് ഇത്തരം തീവ്രവാദികൾ. ക്രൈസ്തവ സഭയും മേലധ്യക്ഷന്മാരും തഴഞ്ഞ ഇവർക്ക് കോൺഗ്രസിന്റെ ഈ നീക്കം ഉണ്ടാക്കുന്ന പ്രകാരം ഒട്ടും ചെറുതല്ല എന്നാണ് അവരുടെ വെറി പിടിച്ച നീക്കങ്ങളിൽ നിന്ന് വെളിപ്പെടുന്നത്. ചില പ്രമുഖ വാർത്താമാധ്യമങ്ങളെ കൂട്ടുപിടിച്ച് ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതും സംഘപരിവാർ ആർഎസ്എസ് അജണ്ടയാണ് എന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.

















