വർക്കലയില്‍ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു ആണ് പിടിയിലായത്.അഞ്ച് കിലോയോളം കഞ്ചാവാണ് യുവതിയില്‍ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്.
കഴിഞ്ഞ കുറേയേറെ മാസങ്ങളായി ചിഞ്ചു ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.വീട് വളഞ്ഞാണ് യുവതിയെ പൊലീസ് പിടികൂടിയത്. കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീടിന് കാവലായി മുന്തിയ ഇനം നായ്ക്കളെയും വളർത്തിയിരുന്നതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഭർത്താവ് കഞ്ചാവ് കേസില്‍ തമിഴ്നാട്ടിലെ ജയിലില്‍ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















