കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപി ഇക്കാര്യം ഉന്നയിച്ചു. അര മണിക്കൂറിലേറെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.

കെപിസിസി അധ്യക്ഷ പദവിയിലേക്ക് സണ്ണി ജോസഫിനൊപ്പം ആന്റോ ആന്റണിയും പരിഗണനയിലുണ്ടായിരുന്നു. ആന്റോ ആന്റണി മുതിർന്ന നേതാക്കളുടെ പിന്തുണയും തേടിയിരുന്നു. സഭയുടെ പിന്തുണയുള്ള നേതാക്കന്മാരായിരുന്നു ഇരുവരും. അവസാന നിമിഷം വരെ ആന്റോ ആൻറണിക്കായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് മുൻതൂക്കവും. എന്നാൽ കെ സുധാകരന്റെ കടുംപിടുത്തവും എ കെ ആന്റണിയുടെ ഇടപെടലുകളും സണ്ണി ജോസഫിനെ അധ്യക്ഷൻ ആക്കുന്നതിൽ കലാശിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച്‌ റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക