വിദ്യാർഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ജയ്പുർ കർത്താർപുരയിലെ ഒരു സർക്കാർ സ്കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

അധ്യാപിക തറയില്‍ കിടക്കുന്നതും തുടർന്ന് വിദ്യാർഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കർത്താർപുര ഗവ. പ്രൈമറി സ്കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു സ്കൂള്‍ പ്രിൻസിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം. ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല്‍ വിദ്യാർഥികളോട് മസാജ് ചെയ്തുനല്‍കാൻ അഭ്യർഥിച്ചതാകാമെന്നും പ്രിൻസിപ്പല്‍ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വസ്തുത കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പല്‍ അറിയിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച്‌ സ്കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക