കാര്യവട്ടം ക്യാമ്ബസിലെ അധ്യാപകനെതിരെ പരാതിയുമായി പിജി ഫിലോസഫി വിദ്യാർത്ഥികള്‍. ഫിലോസഫി അധ്യാപകനായ ജോണ്‍സനെതിരെയാണ് പിജി വിദ്യാർഥികള്‍ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകൻ ക്ലാസ്സില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും കുട്ടികളെ ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് പതിവെന്നും പെണ്‍കുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും ആണ് പരാതി.
വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതാണ് അധ്യാപകന്റെ ഹോബി. പെണ്‍കുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. വി സിക്കും രജിസ്ട്രാർക്കുമടക്കം വിദ്യാർഥികള്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. പൂർവ്വ വിദ്യാർത്ഥികളും ജോണ്‍സനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















