അഞ്ചാലുംമൂട് സ്കൂളില്‍ അധ്യാപകനും വിദ്യാർഥിയും തമ്മില്‍ അടിപിടി. അധ്യാപകൻ്റെ മർദനത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ചു തകർത്തു. സംഘട്ടനത്തില്‍ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മില്‍ കയ്യാങ്കളിയായതെന്ന് അഞ്ചാലുംമൂട് സ്കൂളിലെ പ്രധാനധ്യാപകൻ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















