ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി.തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാണയിലെ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.

കെ.സി. വേണുഗോപാല്‍, അജയ് മാക്കൻ, അശോക് ഗെഹ്ലോത്, ദീപക് ബാബറിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ തന്റെ ഊഴം എത്തുന്നതുവരെ മൗനം അവലംബിച്ച രാഹുല്‍ തന്റെ ഊഴം വന്നതോടെ ശക്തമായ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും (ഇ.വി.എം) തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു ആദ്യത്തെ കമന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉറപ്പായിരുന്ന വിജയത്തെ തട്ടിക്കളഞ്ഞത് ഹരിയാണയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നായിരുന്നു രാഹുലിന്റെ രണ്ടാമത്തെ പരാമർശം. പരസ്പരം പോരടിക്കുന്നതിലാണ് അവർ ശ്രദ്ധിച്ചതെന്നും പാർട്ടിയെക്കുറിച്ച്‌ ആരും ചിന്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്രയും പറഞ്ഞ് രാഹുല്‍ യോഗത്തില്‍ നിന്നും ഇറങ്ങിയതായും റിപ്പോർട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക