കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കോടതിയില്‍ ഹാജരാക്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടി ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. ചൂരല്‍ കൊണ്ട് പുറത്താണ് കുഞ്ഞിനെ മർദിച്ചത്. പുറത്തു മുഴുവന്‍ മർദനമേറ്റതിന്റെ പാടുകളാണ്. കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസും കേസ് എടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക