മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്.മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതിലും ഒതുക്കിയതിലുമുള്ള അനിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
കമ്യൂണിസ്റ്റ് മാനിഫസ്റ്റോയില്‍ റിട്ടയർമെന്റ് പ്രായം 75 എന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഇതിന് കൈപ്പൊക്കി അംഗീകാരം കൊടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയാകാൻ വേറെ ആളില്ലാത്തത് കൊണ്ട് പിണറായി സഖാവിന് മാത്രം എക്സംഷൻ കൊടുത്തു.
2026 ല്‍ പിണറായിക്ക് 81 വയസ്സാകും. വീണ്ടും മുഖ്യമന്ത്രി ആകാൻ ചാൻസില്ലെന്ന് പറയാനികില്ല . ചട്ടം ഇരുമ്ബലക്കയൊന്നുമല്ലല്ലോ. ഈ ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമല്ലേ ആയുള്ളൂ. ചട്ടം കൊണ്ടു വന്നവർക്ക് തന്നെ അത് വീണ്ടും മാറ്റല്ലോ, പിണറായിയെ ലക്ഷ്യമിട്ട് സുധാകരൻ പറഞ്ഞു.
ഇത്തരം ചട്ടം വെച്ച് നിന്നാല്‍ ഉന്നതസ്ഥാനങ്ങളിലേക്ക് പൊതുജനങ്ങള്‍ ബഹുമാനിക്കുന്ന ആളുകളെ കിട്ടില്ല. ഇത് ഗൗരവമുളള കാര്യമാണ്. എല്ലാം സ്വന്തം പോക്കറ്റില്‍ ഒതുക്കാൻ നോക്കരുത്. സമൂഹത്തിന്റെ താത്പര്യമാണ് നോക്കേണ്ടത്. തോക്കുമെന്ന് ഉറപ്പുള്ളവരെ പോലും ചുമ്മാ അങ്ങ് നിർത്തുകയാണ്, സുധാകരൻ പരിഹസിച്ചു.

















