കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആർഎസ്‌എസിൻ്റെ ഗോവ മുൻ മേധാവിയുടെ പ്രസ്താവന വിവാദമാകുന്നു.
ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് (Protector of Goa) വിളിക്കാനാവില്ലെന്നും സുഭാഷ് വെല്ലിങ്കാർ പറഞ്ഞു.വെല്ലിങ്കാറിനെ പ്രസ്താവനക്കെതിരെ ഗോവ മുൻ മുഖ്യമന്ത്രി ചർച്ചില്‍ അലിമാവോ പോലീസില്‍ പരാതി നല്‍കി. സാമുദായിക അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്ന വെല്ലിങ്കാറിനെ അറസ്റ്റ് ചെയ്യണമെന്നും അലിമാവോ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസമാണ് ആർ എസ് എസ് നേതാവ് വെല്ലിങ്കാർ ഫ്രാൻസിസ് സേവ്യറിനെതിരെ വിവാദ പരാമർശം നടത്തിയത്. ഹിന്ദുക്കളും ക്രിസ്ത്യാ നികളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെ താമസിക്കുന്ന ഗോവയില്‍ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വെല്ലിങ്കാറി നെതിരെ നടപടി വേണമെന്നാണ് അലിമാവോ ആവശ്യപ്പെട്ടത്. സമുദായിക സൗഹാർദം തകർന്നാല്‍ ഉത്തരവാദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെല്ലിങ്കാറുടെ പ്രസ്താവനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ പ്രമോദ് സാവന്ത് വ്യക്തമാക്കി യെങ്കിലും പോലീസ് അദ്ദേഹത്തിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
പാരമ്ബര്യമായി പത്തുവർഷത്തില്‍ ഒരിക്കല്‍ മാത്രം ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് പൊതുജനങ്ങള്‍ക്ക് കാണാനായി അവസരം നല്‍കുന്ന പതിവുണ്ട്. പരസ്യവണക്കത്തിനായി വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകള്‍ ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള നല്ല ഈശോ ദേവാലയത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷത്തെ ചടങ്ങുകള്‍ നവംബർ 21 മുതല്‍ ജനുവരി അഞ്ചുവരെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രകോപനപരമായ പ്രസ്താവന സംഘപരിവാർ നേതാവിൻ്റെ ഭാഗത്തു നിന്നുണ്ടായത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന മത ദ്രോഹവിചാരണ ( inquisition) കാലത്ത് നടന്ന വിഭാഗീയതയും അടിച്ചമർത്തലുമൊക്കെ നടത്തിയവരെ വിശുദ്ധ പദവിക്ക് അധാരമാക്കാൻ കഴിയില്ലെന്ന് വസ്തുതകള്‍ ഉണ്ടെന്നാണ് വെല്ലിങ്കാറിൻ്റെ നിലപാട്. ചരിത്രപരമായ ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനായി അംഗീകരിക്കാനാവില്ല. ഇതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് വെല്ലിങ്കാറുടെ നിലപാട്.
സെൻ്റ് തോമസിനു ശേഷം സുവിശേഷ പ്രചരണത്തിനായി ഇന്ത്യയിലെത്തിയ സ്പെയിൻ സ്വദേശിയായ മിഷണറിയാണ് ഫ്രാൻസിസ് സേവ്യർ. 1512 ല്‍ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ ‘നല്ല ഈശോ’ (Bom Jesus) കത്തീഡ്രലില്‍ ആണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ പള്ളിയും ഉള്‍പ്പെടുന്നു.





