കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുക.

തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച്‌ വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്ബനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക