ഉത്തർപ്രദേശില്‍ യുവതി ഹോട്ടലില്‍ നിന്നും ചാടുന്ന വീഡിയോ വൈറലാകുന്നു. ബാഗ്പത് ജില്ലയിലെ ബറാത്ത് പട്ടണത്തിലാണ് സംഭവം. യുവതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലില്‍ മുറിയില്‍ നിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹോട്ടലിന്‍റെ ടെറസില്‍ നിന്നും താഴേയ്ക്ക് ചാടിയത്.
തിങ്കളാഴ്ച ബറാവുത് ടൗണിലെ ചപ്രൗലി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. യുവതി കാമുകനായ ശോഭിത്തിനൊപ്പം ഹോട്ടലില്‍ എത്തി. ഇതറിഞ്ഞ ഭർത്താവും ബന്ധുക്കളും സ്ഥലത്തെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു.
ഭർത്താവിനെയും ബന്ധുക്കളെയും കണ്ട് പരിഭ്രാന്തയായ യുവതി ഏകദേശം 12 അടി ഉയരമുള്ള ഹോട്ടല്‍ മേല്‍ക്കൂരയില്‍ നിന്ന് ചാടുകയായിരുന്നു. യുവതിക്കൊപ്പം കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബറാത്ത് കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) മനോജ് കുമാർ ചാഹല്‍ പറഞ്ഞു. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടല്‍ വാടകയ്ക്ക് നടത്തിയിരുന്നതെന്നും അയാളെയും ചോദ്യം ചെയ്തുവരികയാണെന്നും ചാഹല്‍ കൂട്ടിച്ചേർത്തു.
ഭർത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് നല്‍കിയ പരാതി പ്രകാരം, 2019 ല്‍ കാകോർ ഗ്രാമത്തിലെ ഒരാളുമായി സ്ത്രീ വിവാഹിതയായിരുന്നു. ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്. വിവാഹത്തിന് മുമ്ബ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും വിവാഹശേഷം ആ ബന്ധങ്ങള്‍ തുടർന്നതായും ഭർത്താവ് ആരോപിച്ചു. കള്ളക്കേസുകള്‍ ചുമത്തി ഭീഷണിപ്പെടുത്തിയിരുന്നതായും എതിർത്താല്‍ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ ഭർത്താവ് പരാതിയില്‍ പറയുന്നു.
സംഭവം നടന്ന ദിവസം ദമ്ബതികള്‍ എസ്പി ഓഫീസിലെ വനിതാ സെല്ലില്‍ കൗണ്‍സിലിംഗിന് വിധേയരായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.ഇതേദിവസം, ഭാര്യ കാമുകനുമായി ബൈക്കില്‍ പോകുന്നത് കണ്ടതായി അയാള്‍ അവകാശപ്പെടുകയും അവരെ ഹോട്ടലിലേക്ക് പിന്തുടരുകയും ചെയ്തു. തുടർന്ന് അയാള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടർന്നാണ് യുവതി താഴേക്ക് ചാടി രക്ഷപ്പെട്ടത്.സംഭവത്തിന് ശേഷം, ഭർത്താവ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്‌എച്ച്‌ഒ പറഞ്ഞു.

















