അന്തരിച്ച സഖാവ് പുഷ്പനെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റ്. ഗ്രേഡ് എസ്‌ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.

എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സമൂഹത്തില്‍ സ്പർദ്ധ ഉണ്ടാക്കും വിധത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരിപ്രസാദ് അയച്ച വാട്സ്‌ആപ്പ് സംന്ദേശത്തിലാണ് രക്തസാക്ഷിയായ പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. ശനിയാഴ്‌ചയാണ് ഇയാള്‍ ചങ്ങാതിക്കൂട്ടം എന്ന വാട്സ്ആപ് കൂട്ടായ്മയില്‍ അപകീർത്തികരമായ കമന്‍റ് ഇട്ടത്. പലരും ഈ മെസേജിൻ്റെ സ്ക്രീൻ ഷോട്ട് എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സേനയിലെ അംഗമായ ഹരിപ്രസാദിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും സസ്പെൻഷൻ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. നാർക്കോട്ടിക് സെല്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക