അറസ്റ്റിലായ തെലുങ്ക് സിനിമ നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ഭാര്യ ആയിഷയ്‌ക്കെതിരെയും യുവതിയുടെ പരാതി. തന്നെ മതം മാറ്റാൻ ആയിഷ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി .മതംമാറി ഭർത്താവിനെ വിവാഹം കഴിക്കാൻ ആയിഷ തന്നോട് ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

ആയിഷ തന്നെ പലതവണ ആക്രമിച്ചുവെന്നും യുവതി പറഞ്ഞു . നിലവില്‍ ആയിഷയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അടുത്തിടെ ആയിഷ യുവതിയുടെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട് . ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം തന്റെ പേര് സുമലത എന്നാണെന്നും , താൻ ബുർഖ ഒന്നും ധരിക്കാറില്ലെന്നും , ഇതില്‍ ലൗജിഹാദ് ആരോപണം ഉന്നയിക്കേണ്ട കാര്യമില്ലെന്നുമാണ് ആയിഷയുടെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക